കർണാടക മുഖ്യമന്ത്രിപദം ഒഴിഞ്ഞ സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായി നിയമിച്ചു. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ സിദ്ധരാമയ്യയ്ക്ക് ഹൈക്കമാൻഡ് രാജ്യസഭാംഗത്വവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇന്നു മുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായി നിയമിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു പ്രഖ്യാപനം. ഇന്നലെ ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി ചർച്ച നടത്തിയിരുന്നു.