മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ്.ദേശീയ അധ്യക്ഷനുമായ എച്ച്.ഡി.ദേവഗൗഡയ്ക്ക് അദ്ദേഹത്തിൻ്റെ ജന്മനാടായ ഹാസനിലെ ഹരദനഹള്ളിയിൽ മ്യൂസിയം വരുന്നു. ദേവഗൗഡയുടെ ജീവിതത്തിൻ്റെ വിവിധ ഏടുകൾ അടയാളപ്പെടുത്തുന്ന മ്യൂസിയം നിർമ്മിക്കുന്നത് പ്രദേശത്തെ ദേവഗൗഡയുടെ ആരാധകരുൾപ്പെട്ട സംഘമാണ്.

ഹാസനിലെ ഒരു ചെറിയ ഗ്രാമത്തിൽനിന്ന് രാജ്യത്തിൻ്റെ പ്രധാനമന്ത്രിപദം വരെ അലങ്കരിച്ച ദേവഗൗഡയുടെ ജീവിതവും സംഭാവനകളും ചിത്രീകരിക്കുന്നതായിരിക്കും മ്യൂസിയമെന്ന് ഇതിനുപിന്നിലുള്ളവർ പറഞ്ഞു. മ്യൂസിയത്തിൻ്റെ രൂപകല്പന നടന്നുവരുകയാണെന്നും ദേവഗൗഡയുടെ പഴയകാലചിത്രങ്ങൾ ശേഖരിച്ചുവരുകയാനിന്നും ഇവർ പറഞ്ഞു. ആറുപതിറ്റാണ്ട് നീണ്ടുനിൽക്കുന്ന അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തിൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രി, നിയമസഭാംഗം, ലോക്സഭാംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

Related Posts