കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. എഞ്ചിനുമായി ബന്ധപ്പെട്ട പ്രശ്നമാണ് കണ്ടെത്തിയത്. 180-ലധികം യാത്രക്കാരുമായി രാവിലെ 7.40ന് പറന്നുയർന്ന വിമാനം ഏകദേശം രണ്ട് മണിക്കൂറോളം യാത്ര ചെയ്ത ശേഷമാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി വിമാനം തിരിച്ചുവിടാൻ തീരുമാനിച്ചു.

ആദ്യം മംഗളൂരുവിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് കണ്ണൂർ വിമാനത്താവളത്തിലേക്ക് തന്നെ മടങ്ങി. ആവശ്യമായ ഇന്ധനം കുറച്ച ശേഷമാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്. യാത്രക്കാർക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ സുരക്ഷാ നടപടികളും പാലിച്ചാണ് വിമാനം തിരിച്ചിറക്കിയതെന്നും അധികൃതർ അറിയിച്ചു.

Related Posts