സൗഹൃദം ഉപേക്ഷിച്ചതിൻ്റെ വൈരാഗ്യത്തിൽ യുവാവിനെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു.
മാലിപ്പുറം വളപ്പ് ആർഎംപിചിറ തൈവേലിക്കകത്ത് ടി.എസ്. വിഷ്ണു (23)വിനാണ് സുഹൃത്തിൻ്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ വൈകിട്ട് വളപ്പ് ഗ്യാസ് ഗോഡൗണിന് സമീപമായിരുന്നു സംഭവം.

സംഭവത്തിൽ പരിസരവാസിയും വിഷ്ണുവിൻ്റെ സുഹൃത്തുമായ കെ.കെ. അജിത്തിനെതിരെ ഞാറയ്ക്കൽ പൊലീസ് കേസെടുത്തു. കൊച്ചുകുട്ടികളെ ഉപദ്രവിക്കുന്ന സ്വഭാവം ഉണ്ടായിരുന്നതിനാൽ കുറച്ചുനാൾ മുമ്പ് വിഷ്ണു അജിത്തുമായുള്ള സൗഹൃദം അവസാനിപ്പിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

ആക്രമണത്തിനിടെ വിഷ്ണുവിൻ്റെ വയറിൽ കത്തി ഉപയോഗിച്ച് വരയുകയായിരുന്നു. പരിക്കേറ്റ വിഷ്ണു ആശുപത്രിയിൽ ചികിത്സ തേടി.

Related Posts