കോഴിക്കോട് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആർദ്ര ബാലകൃഷ്ണൻ (24) ആണ് മരിച്ചത്. പയ്യോളി സ്വദേശിയായ ഭർത്താവ് ഷാനിൻ്റെ വീട്ടിൽ വെള്ളിയാഴ്ച രാത്രിയാണ് കുളിമുറിയിൽ ആർദ്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രി 8മണിക്ക് കുളിക്കാൻ പോയ ആർദ്രയെ ഏറെ വൈകിയിട്ടും കാണാതായതോടെ അന്വേഷിച്ച് ചെന്നപ്പോൾ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു ഷാനിൻ്റെയും ആർദ്രയുടെയും വിവാഹം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.