അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടി. യുഎസ് കോൺഗ്രസിൻ്റെ ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായതോടെ ഡെമോക്രാറ്റുകൾ ചരിത്രവിജയം നേടി. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിജയമാണ് ഡെമോക്രാറ്റുകൾ സ്വന്തമാക്കിയതെന്നാണ് വിലയിരുത്തൽ.

ട്രംപിന്റെ വിശ്വസ്തനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി ഉൾപ്പെടെ റിപ്പബ്ലിക്കൻ പാർട്ടിയിലെ നിരവധി പ്രമുഖർ പരാജയപ്പെട്ടു. ട്രംപിൻ്റെ ഭരണശൈലിയോടുള്ള ജനങ്ങളുടെ അതൃപ്തി ബാലറ്റിലൂടെ പ്രകടമായതായാണ് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്.

ടെക്സസ്, കാൻസസ്, സൗത്ത് കരോലിന, ഒഹായോ, നോർത്ത് കരോലിന, ഐയോവ തുടങ്ങിയ റിപ്പബ്ലിക്കൻ ശക്തികേന്ദ്രങ്ങളിലും ഡെമോക്രാറ്റുകൾ മുന്നേറ്റം നടത്തി. ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷത്തിന് ആവശ്യമായ 218 സീറ്റുകൾ മറികടന്ന ഡെമോക്രാറ്റുകൾ മികച്ച വിജയം സ്വന്തമാക്കി.

36 സംസ്ഥാനങ്ങളിലെ ഗവർണർ തിരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റുകൾക്ക് അനുകൂലമായ തരംഗമാണ് ഉണ്ടായത്. ഇതോടെ ട്രംപിൻ്റെ ഭരണത്തിന് കോൺഗ്രസിൽ ശക്തമായ പ്രതിപക്ഷ വെല്ലുവിളി നേരിടേണ്ടിവരും.

Related Posts