കോഴിക്കോട് ബീച്ചിൽ കടലിൽ ഇറങ്ങുന്നത് തടഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ടൂറിസം വകുപ്പിൻ്റെ ലൈഫ് ഗാർഡുമാർക്ക് മർദ്ദനമേറ്റു. കർണാടക സ്വദേശികളായ 15 ഓളം പേരടങ്ങുന്ന സംഘമാണ് ലൈഫ് ഗാർഡുമാരായ റോഷിത്തിനെയും ഹാഷിലിനെയും ആക്രമിച്ചത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.

കടലിൽ നീന്താൻ അനുവദിക്കാത്തതിനെത്തുടർന്ന് സംഘവും ലൈഫ് ഗാർഡുമാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിന്നീട് ഇത് കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിൽ സംഘത്തിലുണ്ടായിരുന്ന സ്ത്രീകളടക്കം മൂന്ന് പുരുഷന്മാരെ വെളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലെ മറ്റുള്ളവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

Related Posts