എസ്ഐആറിനെതിരെ ഇന്ത്യാ സഖ്യം നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ കർണാടകയിൽ ‘സേവ് ഡെമോക്രസി’ പദയാത്രയ്ക്ക് തുടക്കമിട്ട് ബിജെപി. കോലാറിൽ ആരംഭിച്ച പദയാത്ര പാർട്ടിയുടെ ഒരു മാസം നീളുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമാണ്.

ബിജെപി പതാകകൾക്കും ദേശീയ പതാകകൾക്കുമൊപ്പം നടത്തിയ പദയാത്രയ്ക്ക് കർണാടകയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഹരീഷ് ദ്വിവേദി, സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, പ്രതിപക്ഷ നേതാക്കളായ ആർ.അശോക, ചലവാദി നാരായണസ്വാമി, മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ തുടങ്ങിയവർ നേതൃത്വം നൽകി.

ജനങ്ങൾ തിരഞ്ഞെടുത്ത എൻഡിഎ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് എസ്ഐആർ വിരുദ്ധ പ്രതിഷേധമെന്നും എസ്ഐആറിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലും സുപ്രീം കോടതിയിലും കോൺഗ്രസിന് വിശ്വാസമില്ലെന്നും വിജയേന്ദ്ര വിമർശിച്ചു.

Related Posts