നടിയുടെ വെളിപ്പെടുത്തലിൽ നടന്മാരായ ബാലചന്ദ്രമേനോനും ജയസൂര്യയ്ക്കുമെതിരേ ഉയർന്ന ലൈംഗികാരോപണത്തിൽ തെളിവില്ലെന്ന് പോലീസ്. സാക്ഷികളും എതിരാണെന്നാണ് പോലീസ് പറയുന്നത്. കേസിൽ ഇരുവരെയും കുറ്റവിമുക്തരാക്കണോയെന്ന് കാര്യത്തിൽ പ്രത്യേക അന്വേഷണ സംഘം ഉടൻ തീരുമാനമെടുക്കും.

‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ 2008ൽ നടന്ന പീഡിപ്പിച്ചെന്നായിരുന്നു ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരായ പരാതി. സെക്രട്ടേറിയറ്റിലെ ശുചിമുറിയിലേക്ക് പോകുമ്പോൾ ജയസൂര്യ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. സെക്രട്ടേറിയറ്റ് വളപ്പിൽ പരാതിയിൽ പറയുന്ന ദിവസം ഷൂട്ടിങ് നടന്നിട്ടുണ്ടെങ്കിലും മുറികളിലോ ഓഫിസിലോ കയറാൻ അനുവാദം നൽകിയിട്ടില്ലെന്നാണ് സർക്കാർ രേഖ.

പരാതിക്കാരി പീഡനം നടന്നെന്ന് പറയുന്ന ശൗചാലയം ഇരുന്ന ഭാഗത്ത് നിലവിൽ വനം മന്ത്രിയുടെ ഓഫീസാണ്. പരാതിക്കാരി പോലും കൃത്യമായി സ്ഥലം തിരിച്ചറിഞ്ഞിട്ടില്ല. ദൃക്‌സാക്ഷിയോ സാക്ഷിമൊഴികളോ സംഭവത്തിൽ ഇല്ലെന്നും പോലീസ് പറയുന്നു. വഞ്ചിയൂരിലെ ഹോട്ടൽ മുറിയിലേക്ക് ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ വി ളിച്ചുവരുത്തി അപമാനിച്ചെന്നാണ് ബാലചന്ദ്രമേനോനെതിരായ പരാതി, ബാലചന്ദ്ര മേനോൻ ആ ഹോട്ടലിൽ താമസിച്ചതായി പോലീസ് കണ്ടെത്തിയെങ്കിലും പരാതികാരി അവിടെ വന്നതിനു തെളിവുകളില്ല.

Related Posts