മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശേരി ചാലക്കര സ്വദേശി നിഷാദ് ആണ് മരിച്ചത്. ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ നിഷാദ് കൊല്ലപ്പെടുകയായിരുന്നു. നിഷാദ് ജോലി ചെയ്തിരുന്നത് ഒരു കഫറ്റേരിയയിലാണ്.

നിഷാദിൻ്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ സംഭവത്തിൽ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ദീർഘകാലമായി ഇരുവരും കഫറ്റേരിയയിൽ ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Related Posts