തിരഞ്ഞെടുപ്പ് സമയത്ത് വാഹന പരിശോധന സ്വാഭാവികമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്.  “അങ്ങനെ പരിശോധിക്കുന്നത് നല്ലതാണെന്ന അഭിപ്രായമാണ് എനിക്കുള്ളത്, ഞാൻ പോകുന്ന വാഹനമാണെങ്കിൽ. കാരണം, നമ്മുടെ സുതാര്യത ബോധ്യപ്പെടുത്താൻ കഴിയും. ആർക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കിൽ അത് പരിഹരിക്കപ്പെടും.

കേരളത്തിൽ ഏകപക്ഷീയമായ പരിശോധനയൊന്നും നടക്കില്ലെന്നറിയാം. അവരുടെ വാഹനം പരിശോധിച്ചപ്പോൾ അവർക്കെന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ അതെനിക്ക് അറിയുകയുമില്ല,” സ്വരാജ് പറഞ്ഞു. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തന്‍റെ വാഹനം പരിശോധിക്കപ്പെട്ടിരുന്നെന്നും എല്ലാവരും സഹകരിക്കേണ്ടത് നിയമപരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, കോൺഗ്രസ് നേതാക്കളുടെ വാഹനം പരിശോധിച്ചതിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. യുഡിഎഫ് നേതാക്കളെ മാത്രം ലക്ഷ്യമിട്ടുള്ള പരിശോധനയല്ല നടന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇടത് എംപി കെ രാധാകൃഷ്ണന്‍റെ വാഹനവും വെള്ളിയാഴ്ച രാവിലെ പരിശോധിച്ചിരുന്നതായി കമ്മീഷൻ വ്യക്തമാക്കി.

Related Posts