ഇറാന്‍ ഇസ്രായേലിന് നേരെ നൂറുകണക്കിന് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തി. ജെറുസലേമിനെയും തെല്‍അവീവിനെയും ലക്ഷ്യമിട്ടാണ് കൂടുതല്‍ മിസൈലുകളും എത്തിയത്. തെല്‍അവീവിലെ ഹാകിരിയിലെ ഇസ്രായേലി യുദ്ധമന്ത്രാലയത്തില്‍ മിസൈല്‍ പതിച്ചു. ജെറുസലേമിന്‍റെ വിവിധഭാഗങ്ങളിലും മിസൈലുകള്‍ സ്‌ഫോടനമുണ്ടാക്കി. അടുത്ത ഘട്ടം മിസൈലുകള്‍ ഇസ്രായേലിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലും ഇസ്രയേല്‍ ആക്രമണമുണ്ടായി. വെള്ളിയാഴ്ചത്തെ ഇസ്രയേല്‍ ആക്രമണത്തില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ യുഎന്നില്‍ അറിയിച്ചിട്ടുണ്ട്.

Related Posts