കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ ഡോ. ​സി.​ജെ. റോ​യ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം സി​ഐ​ഡി​ക്ക് കൈ​മാ​റി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. സി.​ജെ. റോ​യിയുടെ മരണവുമായി ബന്ധപ്പെട്ട് റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ അ​ട​ക്കം വി​പു​ല​മാ​യ പ​രി​ശോ​ധ​ന വേ​ണ്ടി​വ​രും എ​ന്ന​തി​നാ​ലാണ് അ​ന്വേ​ഷ​ണം സി​ഐ​ഡി​ക്ക് കൈ​മാ​റിയത്. കു​റ്റ​മ​റ്റ അ​ന്വേ​ഷ​ണ​ത്തി​നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

5 പേ​ജു​ള്ള പ​രാ​തി​യാ​ണ് കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ സി.​ജെ. ബാ​ബു ന​ൽ​കി​യ​ത്. ​ ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ്മ​ർ​ദ്ദ​മു​ണ്ടായി ​എ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക പീ​ഡ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് റോ​യ് ജീ​വ​നൊ​ടു​ക്കി​യ​തെന്നുമുള്ള കു​ടും​ബ​ത്തി​ന്‍റെ പ​രാ​തിയും വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കും.

Related Posts