ബെംഗളൂരുവിലെ ലാൽബാഗിൽ സ്ഥിതി ചെയ്യുന്ന ഏകദേശം 330 കോടി വർഷം പഴക്കമുള്ള പാറയുടെ സംരക്ഷണം ആവശ്യപ്പെട്ട് പൗരന്മാരും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തി. ഹെബ്ബാൾ–സിൽക്ക് ബോർഡ് ടണൽ റോഡ് പദ്ധതിയുടെ ഭാഗമായി പാറയ്ക്ക് കേടുപാടുകൾ സംഭവിക്കുമെന്ന ആശങ്ക ഉയർന്നതോടെയാണ് പ്രതിഷേധം ശക്തമായത്.
പൈതൃക പ്രാധാന്യമുള്ള പാറ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനും പരിസ്ഥിതി പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വിശദമായി പരിശോധിച്ച ശേഷമേ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാവൂ എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.