ചിത്രദുർഗയിലെ എസ്ജെഎം നഴ്സിങ് കോളജിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി കന്നഡ രക്ഷണ വേദിഗെ പ്രവർത്തകർ തടസപ്പെടുത്തിയതായി റിപ്പോർട്ട്. കോളജ് പരിസരത്ത് എത്തിയ പ്രവർത്തകർ മലയാളത്തിൽ ഓണാശംസകൾ രേഖപ്പെടുത്തിയിരുന്ന പരിപാടിയുടെ ബാനർ കീറിയെറിഞ്ഞു.

കർണാടകയിൽ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളുടെയും ബാനറുകളും അറിയിപ്പുകളും കന്നഡ ഭാഷയിൽ തന്നെ വേണമെന്നാണ് പ്രവർത്തകർ ആവശ്യപ്പെട്ടത്. കോളജിൽ നിരവധി മലയാളി വിദ്യാർഥികൾ പഠിക്കുന്ന സാഹചര്യത്തിലാണ് അധ്യാപകരുടെ നിർദേശപ്രകാരം ഓണാഘോഷം സംഘടിപ്പിച്ചതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് കോളജ് പരിസരത്ത് നേരിയ സംഘർഷാവസ്ഥയും ഉണ്ടായി.

Related Posts