ബെംഗളൂരു സ്വകാര്യ ആശുപത്രിയിൽ ഐവി ഡ്രിപ്പ് മാറ്റുന്നതിനിടെ 6 മാസം പ്രായമുള്ള കുട്ടിയുടെ കയ്യിലെ ചെറുവിരൽ നഴ്‌സ് അബദ്ധത്തിൽ മുറിച്ചു. ഇന്ദിരാനഗർ ചിന്മയ മിഷൻ ആശുപ്രതിയിലാണു സംഭവം. ഇന്ദിരാനഗർ സ്വദേശി വിജയ് കുമാറിൻ്റെ മകൻ ബാലകുമാറിൻ്റെ ഇടതുകയ്യിലെ വിരലാണ് അബദ്ധത്തിൽ മുറിച്ചത്.

കഴിഞ്ഞ ദിവസമാണ് കുട്ടിയെ പനിയും ചുമയുമായി ആശുപ്രതിയിൽ പ്രവേശിപ്പിച്ചത്. ഡിസ്‌ചാർജ് ചെയ്യുന്നതിനു മുൻപു നഴ്സസ് ഐവി ഡ്രിപ് മാറ്റുന്നതിനിടെയാണു വിരൽ മുറിഞ്ഞത്. ഉടൻതന്നെ കുട്ടിയെ എമർജൻസി വാർഡിലെത്തിച്ചു ചികിത്സ നൽകി. പകുതി മുറിഞ്ഞ വിരൽ പിന്നീടു തുന്നിച്ചേർത്തു. മാതാപിതാക്കളുടെ പരാതിയിൽ നഴ്സ്, ഡോക്ടർ, ആശുപ്രതി മാനേജ്മെൻ്റ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

Related Posts