ദീപാവലി പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. 16ന് ബംഗളുരു എസ്എംവിടി സ്റ്റേഷനിൽ നിന്നും വൈകുന്നേരം മൂന്നിന് പുറപ്പെടുന്ന ട്രെയിൻ (06561) അടുത്ത ദിവസം രാവിലെ 6.20ന് കൊല്ലത്ത് എത്തിച്ചേരും. അടുത്ത ദിവസം കൊല്ലത്ത് നിന്നും രാത്രി 10.45ന് പുറപ്പെടുന്ന കൊല്ലം – ബംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ്സ് (06562) അടുത്ത ദിവസം രാവിലെ 3.30ന് ബംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷനിലെത്തും. തിങ്കളാഴ്‌ച രാവിലെ എട്ടു മുതൽ ട്രെയിൻ ടിക്കറ്റ് റിസർവേഷൻ ആരംഭിക്കും.

പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ

Related Posts