2030 ആകുമ്പോഴേക്കും ബാംഗ്ലൂർ നഗരം പ്ലാസ്റ്റിക് രഹിതമാക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതിദിനം 900 ടൺ പ്ലാസ്റ്റിക് മാലിന്യമാണ് നഗരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നത്.
പാലസ് ഗ്രൗണ്ടിൽ നടന്ന കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ (കെ.എസ്.പി.സി ബി) സുവർണ ജൂബിലി ആഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ബി ഈശ്വർ ഖാണ്ഡ്രെയും പങ്കെടുത്തു.