വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് നിന്ന് ചരക്കുകള്‍ റോഡ് – റെയില്‍ മാ‌ർഗങ്ങളിലൂടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകാനാകും. ചരക്കുമായി കൂടുതല്‍ കപ്പലുകള്‍ എത്തുന്നതോടെ സംസ്ഥാനത്തിന് വലിയ സാമ്ബത്തിക നേട്ടമുണ്ടാകും.

നിലവില്‍ ചരക്കുകള്‍ വലിയ കപ്പലുകളില്‍ എത്തിക്കുകയും തുടർന്ന് തുറമുഖത്ത് നിന്ന് ചെറിയ ഫീഡർ കപ്പലുകളിലായി മറ്റ് സ്ഥലങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്ന രീതിയാണിത്. എന്നാല്‍ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് അനുമതി ലഭിച്ചതോടെ സമയവും ചെലവും വൻതോതില്‍ ലാഭിക്കാനാകും. ഒപ്പം സംസ്ഥാനത്തിന്റെ ലോജിസ്റ്റിക്‌സ് മേഖലയ്‌ക്കും നിക്ഷേപ സാദ്ധ്യതകള്‍ക്കും ഇത് വലിയ ഉയർച്ച കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.

Related Posts