എം.ടി. വാസുദേവൻ നായർക്ക് ആദരമായി 16-ാമത് ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ (ബിഫ്‌സ്) രണ്ടാം ദിവസം ഞായറാഴ്ച ‘നിർമ്മാല്യം’ പ്രദർശിപ്പിച്ചു. രാജാജി നഗർ ഓറിയോൺ മാളിലെ 11 സ്ക്രീനുകൾക്ക് പുറമെ സുചിത്ര ഫിലിം സൊസൈറ്റി, ഡോ. രാജ് കുമാർ ഭവൻ എന്നിവിടങ്ങളിലാണ് സിനിമകളുടെ പ്രദർശനം നടക്കുന്നത്.
കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ഫാസിൽ മുഹമ്മദിൻ്റെ ‘ഫെമിനിച്ചി ഫാത്തിമ’ സ്ക്രീൻ ഒമ്പതിലും മറ്റൊരു മലയാള സിനിമയായ സൂരജ് ടോമിൻ്റെ ‘വിശേഷം’ സ്ക്രീൻ ആറിലും പ്രദർശിപ്പിച്ചു. 60 രാജ്യങ്ങളിൽ നിന്നായി വിവിധ വിഭാഗത്തിൽപ്പെടുന്ന 200 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. മേളയുടെ മൂന്നാം ദിനമായ ഇന്ന് 17 ഓളം ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കും.