ദസറ ആഘോഷങ്ങളുടെ ഭാഗമായി വ്യോമപ്രദർശനം സംഘടിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിൻ്റെ അനുമതി തേടുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അറിയിച്ചു. സുരക്ഷാ മുൻകരുതലുകൾ ഉൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും സംസ്ഥാന സർക്കാർ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദസറ ആഘോഷങ്ങൾ കൂടുതൽ ആകർഷകമാക്കുന്നതിനായി ചടങ്ങുകൾ കാണാൻ പ്രത്യേക ‘ഗോൾഡ് പാസ്’ പുറത്തിറക്കുമെന്നും നഗരത്തിലെ ദീപാലങ്കാരങ്ങൾ ഉൾപ്പെടെ വിപുലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒക്ടോബർ 11-ന് ചാമുണ്ഡി ഹിൽസിൽ വിളക്ക് തെളിയിക്കുന്നതോടെയാണ് ദസറ ആഘോഷങ്ങൾക്ക് തുടക്കമാകുക. ഒക്ടോബർ 21-ന് നടക്കുന്ന പാരമ്പര്യ ജംബോ സവാരിയോടെ ആഘോഷങ്ങൾക്ക് സമാപനമാകും.

Related Posts