സ്ത്രീധനപീഡനം സഹിക്കവയ്യാതെ അഞ്ച് മാസം ഗർഭിണിയായ യുവതി പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. കർണാടകയിൽ സോറബ താലൂക്കിലെ ഉളവി ഹോബ്ലിയിലുള്ള ഹൊഡബട്ടെ ഗ്രാമത്തിലെ നവീൻ്റെ ഭാര്യയും സ്റ്റാഫ് നഴ്സുമായിരുന്ന ശ്വേത (30) ആണ് ആത്മഹത്യ ചെയ്തത്.
സംഭവത്തിൽ ഭർത്താവ് നവീൻ്റെ സഹോദരൻ ഹേമന്ത്, ഭർതൃപിതാവ് സണ്ണപ്പ, ഭർതൃമാതാവ് ജാനകി, ഹേമന്തിൻ്റെ ഭാര്യ ദിവ്യ എന്നിവർ ആണ് അറസ്റ്റിലായി. ശ്വേതാ ഉളവി ഡയഗ്നോസ്റ്റിക് സെൻ്ററിൽ നഴ്സായിരുന്നു. 2020 ലായിരുന്നു ശ്വേതയും നവീനും വിവാഹിതരായത്. ഇവർക്ക് 4 വയസ്സുള്ള മകളും ഉണ്ട്.
കുറച്ചു മാസങ്ങൾക്ക് മുമ്പാണ് ഭർത്താവും ശ്വേതയും ഭർതൃ വീടിൻ്റെ അടുത്ത് താമസിക്കാൻ വന്നത്. രണ്ടാമത് അഞ്ചു മാസം ഗർഭിണിയായിരുന്നു ശ്വേത. ഭർത്താവിൻ്റെ വീടിൻ്റെ അടുത്ത് താമസത്തിന് വന്ന അന്ന് മുതൽ പ്രശ്നങ്ങൾ ആയിരുന്നു.
ശ്വേത സ്ത്രീധനം തരാൻ ഉള്ളത് ബാക്കി നൽകണം എന്നും അല്ലകിൽ ആ വീട് വിട്ട് പോകണം എന്നും പറഞു നിരന്തരം ശാരീരികവും മാനസികവും ആയി ഭർതൃ വീട്ടുകാർ ഉപദ്രവിക്കുമായിരുന്നു. അവസാനം മാർച്ച് 30 ന് ഭർത്താവിൻ്റെ വീട്ടിൽ വെച്ച് തന്നെ ശ്വേത ദേഹത്ത് തീ കൊളുത്തുകയായിരുന്നു.