ഇടത് സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് തിരുവല്ലയിലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ വികസനത്തിനായി പറ്റുന്നതെല്ലാം കേന്ദ്രസർക്കാർ ചെയ്യുന്നുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി അനൂപ് ആന്‍റണിയെ തിരുവല്ലയ്ക്ക് സമര്‍പ്പിക്കുകയാണെന്ന് കൂട്ടിച്ചേർത്തു. അനൂപ് ആന്‍റണി തിരുവല്ലയിൽ വിജയിക്കുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കേരളത്തിൽ ബിജെപി സർക്കാർ ഭരിച്ചിട്ടില്ല. പക്ഷേ കേന്ദ്രം എൻഡിഎ സർക്കാർ അധികാരത്തിലായിരിക്കെ കോൺഗ്രസും ഇടതു പക്ഷവും ഒന്നിച്ചു ഭരിച്ചതിനേക്കാൾ അഞ്ചിരട്ടി തുകയാണ് കേരളം ഏറ്റവും വികസന സാധ്യത ഉള്ളതായാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത്. വ്യവസായത്തിന് അനുകൂല സാഹചര്യം. എന്നിട്ടും അനുദിനം കേരളം പിന്നാക്കമായി പോകുകയാണ്. കോട്ടയം മെഡിക്കൽ കോളേജിൻ്റെ കാര്യം കഷ്ടമാണ്. ഇടതു വലതു മുന്നണികൾക്ക് ഇക്കാര്യത്തിൽ ഒരു താൽപര്യവുമില്ല. അടിസ്ഥാന സൗകര്യം ഇത്ര മോശമായിരിക്കെ എങ്ങനെ വികസനം ഉണ്ടാകും എന്ന് ചിന്തിക്കണം.

കേന്ദ്രം വിവിധ പദ്ധതികൾ അവതരിപ്പിച്ചു കേരള സർക്കാർ അതൊക്കെ തടസപ്പെടുത്തി. തിരുവല്ലയ്ക്ക് വലിയ നേട്ടമാകും ശബരി റയിൽ പാത. യുവാക്കൾക്ക് തൊഴിൽ കിട്ടും. കച്ചവടക്കാർക്ക് ഗുണമാകും വികസനത്തിൻ്റെ പാതയിൽ അതിവേഗം മുന്നേറും. ഇത് തിരുവല്ലയ്ക്ക് മോദിയുടെ ഗ്യാരണ്ടിയാണ് – പ്രധാനമന്ത്രി പറഞ്ഞു.

Related Posts