രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ ‘എയ്റോ ഇന്ത്യ 2027’ അടുത്ത വർഷം ഫെബ്രുവരി 8 മുതൽ 12 വരെ ബെംഗളൂരുവിലെ യെലഹങ്ക വ്യോമസേനാ താവളത്തിൽ നടക്കും.

അഞ്ച് ദിവസങ്ങളിലായി നടക്കുന്ന 16-ാമത് എഡിഷനിൽ ലോകത്തെ അത്യാധുനിക യുദ്ധവിമാനങ്ങളുടെ ആകാശ പ്രകടനങ്ങൾ പ്രധാന ആകർഷണമായിരിക്കും. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ പ്രതിരോധ കമ്പനികൾ പങ്കെടുക്കുന്ന പ്രദർശനങ്ങൾ, പ്രതിരോധ സാങ്കേതികവിദ്യകളുടെ അവതരണങ്ങൾ, ബിസിനസ് മീറ്റിംഗുകൾ, സെമിനാറുകൾ എന്നിവയും പരിപാടിയുടെ ഭാഗമാകും.

ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ സാങ്കേതിക മികവും വ്യോമശേഷിയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന പ്രധാന വേദിയായ എയ്റോ ഇന്ത്യ കേന്ദ്ര പ്രതിരോധ മന്ത്രാലയവും ഡിആർഡിഒയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. രാജ്യാന്തര പ്രതിരോധ സഹകരണത്തിനും നിക്ഷേപ സാധ്യതകൾക്കും ഈ പ്രദർശനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

Related Posts