കർണാടക ആർടിസിയുടെ കേരളത്തിലേക്കുള്ള പ്രീമിയം എസി ബസുകളിലെ 20% വരെയുള്ള ചാർജ് ഇളവ് ജനുവരി 5 മുതൽ നിലവിൽ വരും. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിലാണ് ഇളവ് ലഭിക്കുക. വാരാന്ത്യങ്ങളിലെ പതിവു സർവീസുകളിലും സ്പെഷൽ ബസുകളിലും ഫ്ലെക്സി ചാർജ് തന്നെ ഈടാക്കും. നോൺ എസി സർവീസുകൾക്കും ചാർജ് ഇളവ് ബാധകമല്ല.

പുതിയ ടിക്കറ്റ് നിരക്ക്. പഴയ നിരക്ക് ബ്രാക്കറ്റിൽ

എറണാകുളം: അമ്പാരി ഉത്സവ് – 1800 രൂപ (1900 രൂപ), അമ്പാരി ഡ്രീം ക്ലാസ് -1500 രൂപ (1800). ഐരാവത് ക്ലബ് ക്ലാസ് – 1200 രൂപ (1450).

തൃശൂർ: അമ്പാരി ഉത്സവ്-1700 രൂപ (1800 രൂപ), അമ്പാരി ഡ്രീം ക്ലാസ് – 1300 രൂപ (1700 രൂപ). ഐരാവത് ക്ലബ് ക്ലാസ് – 1100 രൂപ (1370രൂപ).

പാലക്കാട്: അമ്പാരി ഉത്സവ്-1600 രൂപ (1700 രൂപ), അമ്പാരി ഡ്രീം ക്ലാസ് -1200 (1530 രൂപ), ഐരാവത് -1100 (1400), ഐരാ വത് ക്ലബ് ക്ലാസ് – 950 രൂപ (1200 രൂപ).

കണ്ണൂർ: ഐരാവത് വോൾവോ 850 രൂപ (1039 രൂപ), എസി സ്ലീ പ്പർ – 950 രൂപ (1230 രൂപ).

Related Posts