തൃശൂരിൽ പ്രണയ നൈരാശ്യത്തെ തുടർന്ന് യുവതിയുടെ വീട്ടിലെത്തി 23 കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. കണ്ണാറ സ്വദേശി ലയാനിക്കൽ വീട്ടിൽ അരുൺ ലാലാണ് (23) മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. മരണപ്പെട്ട അർജുൻ ലാലും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് അർജുൻ്റെ സുഹൃത്ത് പറഞ്ഞു. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സുഹൃത്ത് പറയുന്നത്. ഇരുവരും ഒരു വർഷത്തോളമായി അകൽച്ചയിലായിരുന്നു. ഇതിനിടെ അർജുൻ ഈ സോഷ്യൽ മീഡിയയിൽ യുവതിയുടെ ചിത്രം പങ്കുവച്ചു. ഇതോടെ യുവതിയുടെ വീട്ടുകാർ യുവാവിനെ വിളിച്ച് ചിത്രം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു.

എന്നാൽ ചിത്രം നീക്കം ചെയ്യില്ലെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് അർജുൻ ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കിടയിൽ നിന്നാണ് അർജുൻ യുവതിയുടെ വീട്ടിലേക്ക് പോയത്. യുവതിയുടെ വീടിൻ്റെ ചില്ലുകൾ യുവാവ് എറിഞ്ഞുടച്ചശേഷം യുവതിയുടെ വീടിന് പുറത്തുവച്ച് പെട്രോൾ ദേഹത്ത് ഒഴിച്ച് സിറ്റൗട്ടിൽ കയറി തീ കൊളുത്തി. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഒല്ലൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ ഇന്ന് അരുൺ ലാൽ മരണത്തിന് കീഴടങ്ങുകയായിരുന്നു

Related Posts