നടി വിൻസി അലോഷ്യസ് സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് പരാതി നൽകി. നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെയാണ് വിൻസിയുടെ പരാതി. ലഹരി ഉപയോ​ഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നാണ് പരാതി. സൂത്രവാക്യം എന്ന ചിത്രത്തിൻ്റെ സെറ്റിൽ വെച്ചാണ് തന്നോട് മോശമായി പെരുമാറിയതെന്നും പരാതിയിലുണ്ട്. നടി വിന്‍സി അലോഷ്യസിന്‍റെ വെളിപ്പെടുത്തലില്‍ എക്സൈസ് വിവരങ്ങള്‍ തേടും.

Related Posts