മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യ​മ്മ​യു​ടെ സം​സ്കാ​രം നാളെ തി​രു​വ​ന​ന്ത​പു​ര​ത്ത് നടക്കും. മൃ​ത​ദേ​ഹം കൊ​ച്ചി​യിൽനിന്ന് രാ​ത്രി​യോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ക്ക് കൊ​ണ്ടു​പോ​കും. നാളെ രാ​വി​ലെ സം​സ്കാ​ര ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി കി​ട​പ്പി​ലാ​യി​രു​ന്നു. എ​ള​മ​ക്ക​ര​യി​ലെ രാ​ജീ​വ് ന​ഗ​റി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. മരണ​സ​മ​യ​ത്ത് മോ​ഹ​ൻ​ലാ​ലും ഭാ​ര്യ സു​ചി​ത്ര​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

ന​ട​ന്മാ​രാ​യ മ​മ്മൂ​ട്ടി, ജ​യ​സൂ​ര്യ, ര​മേ​ശ് പി​ഷാ​ര​ടി, ആ​ന്‍റോ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ എ​ള​മ​ക്ക​ര​യി​ലെ വ​സ​തി​യി​ലെ​ത്തിയി​രു​ന്നു.

Related Posts