ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് തുടർച്ചയായി പരോള്‍ നൽകുന്നതിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ടി.പിക്കേസ് പ്രതികൾക്ക് മാത്രം എന്തിനാണ് നിരന്തരം പരോൾ നൽകുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ടി.പി വധക്കേസിൽ നിലവിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് ജ്യോതി ബാബു.
ജ്യോതി ബാബുവിന്റെ പരോള്‍ അപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിമര്‍ശനം. 12-ാം പ്രതിയാണ് ജ്യോതി ബാബു. ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് പരോളിനായി ജ്യോതി ബാബു അപേക്ഷ നൽകിയത്. എന്നാൽ കോടതി ഈ അപേക്ഷ തള്ളുകയായിരുന്നു. ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്ക് പരോള്‍ അനുവദിച്ചിരുന്നു.