ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ പ്രതിയായ 17കാരൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കുട്ടികളുടെയും സ്ത്രീകളുടെയും കേസുകൾ പരിഗണിക്കുന്ന അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

ഹർജി പരിഗണിക്കുന്നതിനിടെ ഇന്നലെ പ്രോസിക്യൂഷനെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതിയുടെ പേരും മറ്റ് വ്യക്തിവിവരങ്ങളും അപ്പീലിൽ ഉൾപ്പെടുത്തിയതിനായിരുന്നു വിമർശനം. ജുവനൈൽ പ്രതിയുടെ തിരിച്ചറിയൽ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

കുടുംബവും പ്രോസിക്യൂഷനും സമർപ്പിച്ച അപേക്ഷകളിൽ പ്രതിയുടെ പേരും വ്യക്തിവിവരങ്ങളും ഉൾപ്പെടുത്തിയതിനെ കോടതി ചോദ്യം ചെയ്തു. തുടർന്ന് തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ ഒഴിവാക്കി പുതിയ അപ്പീൽ സമർപ്പിക്കാൻ നിർദേശിച്ചു.

കോടതി നിർദേശപ്രകാരം ആവശ്യമായ തിരുത്തലുകൾ വരുത്തി പ്രോസിക്യൂഷൻ പുതിയ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. ഇതാണ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്.

Related Posts