യുഡിഎഫ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി പങ്കെടുക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചതായി രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

ബിജെപി എംഎൽഎമാരും പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. മുഖ്യമന്ത്രി വി.ഡി. സതീശന് രാജീവ് ചന്ദ്രശേഖർ ആശംസകൾ അറിയിച്ചു. തിങ്കളാഴ്‌ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വി.ഡി. സതീശൻ മന്ത്രിസഭയിലേക്കുള്ള മുഴുവൻ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ നടക്കും.

സത്യപ്രതിജ്ഞ ചടങ്ങിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേർക്ക് ചടങ്ങ് കാണാൻ സാധിക്കുന്ന തരത്തിലുള്ള കൂറ്റൻ പന്തലാണ് ഒരുക്കുന്നത്. 21 ന് നിയമസഭ ചേരുമ്പോൾ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യും.

Related Posts