ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയിൽ പിടിയിലായ മുഖ്യപ്രതിയുടെ മൊഴിയിലുള്ള സിനിമ താരങ്ങൾക്ക് നോട്ടീസ് നൽകും . അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാവും നോട്ടീസ് നൽകുക. താരങ്ങളും മുഖ്യപ്രതി തസ്ലീമ സുൽത്താനയും തമ്മിലുള്ള ചാറ്റുകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. താരങ്ങൾ പ്രതിയുമായി ഒരുമിച്ച് പലതവണ ലഹരി ഉപയോഗിച്ചതായും മൊഴിയിലുണ്ട്.

തസ്ലീന സുൽത്താനയാണ് എക്സൈസിന് മലയാളത്തിലെ പ്രമുഖ താരങ്ങൾക്ക് ലഹരി കൈമാറിയെന്ന് മൊഴി നൽകിയത്. മണ്ണഞ്ചേരി സ്വദേശിയായ ഫിറോസും ഇവർക്കൊപ്പം ഉണ്ടായിരുന്നു. എക്സൈസ് സംഘം പ്രതികളെ കെണി ഒരുക്കിയായിരുന്നു ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയിൽ എത്തിച്ചത്. പ്രതിക്ക് സിനിമ മേഖലയിലെ പല ഉന്നതരുമായി ബന്ധമുണ്ടെന്നും വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് വിതരണം ചെയ്‌തുവെന്നും എക്സൈസ് കണ്ടെത്തിയിരുന്നു.

Related Posts