പ്രധാനമന്ത്രിയുടെ ഇന്ധനനിയന്ത്രണത്തിന് പിന്നാലെ കേരള ഗവർണർ രാജേന്ദ്ര അർലേകറുടെ വാഹനവ്യൂഹത്തിൻ്റെ എണ്ണം കുറച്ചു. നിലവിൽ 9 വാഹനങ്ങൾ ഉണ്ടായിരുന്നത് ആറെണ്ണമാക്കി കുറച്ചു. രണ്ട് സ്റ്റെപ്പിനി വാഹനങ്ങളും ഒരു എസ്കോർട്ട് വാഹനവുമാണ് ഒഴിവാക്കിയത്.
പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ ഇത്തരത്തിലായിരിക്കും ഗവർണർ പങ്കെടുക്കുക. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് ഇന്ധനം മിതമായി ഉപയോഗിക്കണമെന്ന കർശന നിയന്ത്രണത്തിന് മോദി ആഹ്വാനം ചെയ്തത്. പിന്നാലെ മോദി തന്നെയാണ് ഈ മാതൃക ആദ്യം മുന്നോട്ടുവച്ചത്.
തൻ്റെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറച്ചതിനൊപ്പം പൈലറ്റ് വാഹനങ്ങളെല്ലാം ഇലക്ട്രിക് ആക്കി മാറ്റുകയും ചെയ്തിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇതിനു പിന്നാലെ തൻ്റെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു.