ഇടുക്കി ആനയിറങ്കില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകം. ശങ്കരപാണ്ഡ്യമേട് സ്വദേശി ജഗന്‍മോഹൻ്റെ ഭാര്യ ശാന്തിയാണ് മരിച്ചത്. ജഗന്‍മോഹൻ്റെ സഹോദരിയുടെ ഭര്‍ത്താവ് രാമകൃഷ്ണനാണ് പ്രതി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയില്‍ കുഴഞ്ഞുവീണ് ബോധം കെട്ട നിലയില്‍ ശാന്തിയെ ജഗന്‍മോഹന്‍ കാണുകയും തുടര്‍ന്ന് പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. ശാന്തിക്ക് ജീവിതശൈലീരോഗങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ മരണത്തില്‍ ആര്‍ക്കും സംശയം തോന്നിയില്ല.

എന്നാല്‍ കഴുത്തില്‍ അസ്വാഭാവിക പാടുകള്‍ കണ്ടെത്തിയതോടെ പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഇതിൻ്റെ അടിസ്ഥാനത്തില്‍ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിൽ ശാന്തിയുടെ മരണം ശ്വാസംമുട്ടിയാണെന്ന് വ്യക്തമായി.

Related Posts