മുഖ്യമന്ത്രി സ്ഥാനം അല്ലാതെ മറ്റ് സ്ഥാനമാനങ്ങൾ വേണ്ടെന്ന നിലപാടിൽ വി ഡി സതീശൻ. നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്‌ചയിൽ തന്നെ അദ്ദേഹം നിലപാട് അറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ ഭരണപരിചയം മാനദണ്ഡമല്ലെന്നും വി ഡി സതീശൻ പറഞ്ഞു.

മോദിയുടെയും ഉദാഹരണം ചൂണ്ടിക്കാട്ടി ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സതീശൻ ഇക്കാര്യം വ്യക്തമാക്കിയത്. കാഴ്ചപ്പാടാണ് നേതാവിന് പ്രധാനം. ടീം കെട്ടിപ്പടുക്കാൻ കഴിവുണ്ടാകണം. ഉത്തരേന്ത്യയിൽ കോൺഗ്രസിന് തിരിച്ചടിയാകുന്നത് സംഘടനാ ദൗർബല്യമാണ്.

ജെൻസിക്ക് മനസിലാകുന്ന രീതിയിൽ പാർട്ടികൾ സംസാരിക്കണമെന്നും സതീശൻ പറഞ്ഞു. ഹൈക്കമാൻഡിൻ്റെ ഏത് തീരുമാനവും അംഗീകരിക്കുമോ എന്ന ചോദ്യത്തിന് ‘ചോദ്യം സാങ്കൽപ്പികം’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.

കേരളത്തിൻ്റെ മുഖ്യമന്ത്രി ആരാകണമെന്നതിൽ എംഎൽഎമാരുമായി ഹൈക്കമാൻഡ് നിരീക്ഷകർ കൂടിക്കാഴ്‌ച ആരംഭിച്ചിട്ടുണ്ട്. ഹോട്ടലിൽ എത്തി മുതിർന്ന നേതാക്കളും നിരീക്ഷകരെ കണ്ടു. ഇന്ന് വൈകിട്ട് ഘടകകക്ഷികളുമായുള്ള കൂടിക്കാഴ്ച‌ നടക്കും.

Related Posts