മുതിർന്ന എംഎൽഎമാരെ പരിഗണിക്കാതെ മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടുമായി രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയായിരുന്നു അദ്ദേഹം.
ഇതിനു പിന്നാലെ മന്ത്രിസഭയിലേക്ക് മുതിർന്ന എംഎൽഎമാരായ ഐ. സി ബാലകൃഷ്ണൻ, ടി.ജെ. വിനോദ്, ജ്യോതികുമാർ ചാമക്കാല അൻവർ സാദത്ത് എന്നിവരെയും പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുതിർന്ന എംഎൽഎമാരെ ഒഴിവാക്കുന്നത് അനൗചിത്യമാണെന്നും ചെന്നിത്തല പറഞ്ഞു.
ഹൈക്കമാൻഡ് ഇടപെട്ട് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നിർണായക നീക്കങ്ങളാണ് നടന്നുവരുന്നത്. ഇതിനായി കഴിഞ്ഞ ദിവസം കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തിയിരുന്നു.