നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന അവസരം നാളെ. പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നലെ പൂർത്തിയായതോടെ മത്സരരംഗത്തുള്ളവരുടെ ഏകദേശ ചിത്രം തെളിഞ്ഞു. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നലെയോടെ പൂർത്തിയായി.
1748 പത്രികകളാണ് അംഗീകരിച്ചത്. 337 പത്രികകൾ തള്ളിയപ്പോൾ രണ്ടു നാമനിർദേശ പത്രികകൾ പിൻവലിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെയും പത്രികകൾ എതിർകക്ഷികളുടെ പരാതിയിൽ വിവാദത്തിൽപ്പെട്ടങ്കിലും കമ്മീഷൻ അവയും അംഗീകരിച്ചിട്ടുണ്ട്. 26 നാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിനം. ഇതുകൂടി കഴിയുന്നതോടെ ആയിരിക്കും സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൻ്റെ പൂർണ്ണചിത്രം തെളിയുക.