വാടകവീട് കേന്ദ്രീകരിച്ച് യുവാക്കള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാള്‍ പോലീസിൻ്റെ പിടിയിലായി. ബാലുശ്ശേരി, കോക്കല്ലൂര്‍, വട്ടോളി മേഖലകളിലാണ് കഞ്ചാവ് വിൽപ്പന. ബാലുശ്ശേരി പോലീസ് തുരുത്വാട് നാളേരിക്കുഴിയില്‍ ശിവദാസനെയാണ് അറസ്റ്റ് ചെയ്തത്. വില്‍പ്പനയ്ക്കായി സൂക്ഷിച്ച 210 ഗ്രാം കഞ്ചാവും ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. പുത്തൂര്‍വട്ടത്തെ വാടകവീട് കേന്ദ്രീകരിച്ച് പ്രതി ചെറുപൊതികളിലാക്കിയാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ ടി.പി. ദിനേശിൻ്റെ നിര്‍ദേശപ്രകാരം എസ്‌ഐ സുജിലേഷും സംഘവും വീട്ടില്‍ പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. എസ്‌ഐയ്ക്ക് പുറമേ ജില്ലാ ഡാന്‍സാഫ് സ്‌ക്വാഡ് അംഗം ഷാഫി, പോലീസുകാരായ മഞ്ജു വിനു, ഫൈസല്‍ കേളോത്ത് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

Related Posts