പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി നിര്‍വഹിച്ചുവെന്ന് വ്യോമസേന. അതേസമയം ദൗത്യങ്ങള്‍ ദൗത്യങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും വ്യോമസേന എക്‌സിലൂടെ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലിരിക്കെയാണ് സേനയുടെ ഇത്തരത്തിലുള്ള ഒരു പ്രതികരണം.

ഇന്ത്യൻ വ്യോമസേനയ്ക്ക് ഓപ്പറേഷൻ സിന്ദൂരിൽ നിർദ്ദേശിക്കപ്പെട്ട ദൗത്യങ്ങൾ കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും വിജയകരമായി നിർവ്വഹിച്ചിരിക്കുന്നു. ദേശീയ ലക്ഷ്യങ്ങൾക്കനുസൃതമായി, ഓപ്പറേഷനുകൾ നടത്തപ്പെട്ടത് തികഞ്ഞ ആസൂത്രണത്തോടെയും രഹസ്യ സ്വഭാവത്തോടെയുമാണ്. ഓപ്പറേഷനുകൾ ഇപ്പോഴും തുടരുന്നതിനാൽ, വിശദമായ ഒരു വിവരണം യഥാസമയം നൽകുന്നതായിരിക്കും.

സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും ഏവരും വിട്ടുനിൽക്കണമെന്ന് IAF അഭ്യർത്ഥിക്കുന്നു’ വ്യോമസേനയുടെ എക്സ്‌സിൽ കുറിച്ചു. നിയന്ത്രണ രേഖയിലെ (എൽഒസി) സാഹചര്യം സമാധാനപരമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ശനിയാഴ്ച്‌ച രാത്രി മുഴുവൻ നടന്ന സംഭവങ്ങൾ യോഗം അവലോകനം ചെയ്‌തതായാണ് വിവരം. അതിർത്തിയിലെ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ചർച്ച ചെയ്യും.

Related Posts