നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർ ലെനിൻ്റെ പ്രതിമ തകർത്തതായി ആരോപണം. ഇതേ തുടർന്ന് സിപിഎം പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ മൂർഷിദാബാദിൽ ആണ് സംഭവം. അക്രമത്തിനെതിരെ സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.
ആക്രമണത്തിൽ തകർന്ന പ്രതിമ മെയ് എട്ടിന് പുനർനിർമിക്കുമെന്ന് സിപിഎം അറിയിച്ചു. ലെനിൻ പ്രതിമ സ്ഥിതിചെയ്യുന്ന മൂർഷിദാബാദ് മണ്ഡലത്തിൽ ബിജെപി ആണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്.