ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായ ജ്യോതിബാബുവിൻ്റെ ജാമ്യഹർജി പരിഗണിക്കുമ്പോൾ കേസിൻ്റെതായ എല്ലാ രേഖകളും ആദ്യം പരിശോധിക്കണമെന്നു സുപ്രീംകോടതി വ്യക്തമാക്കി. കൊലപാതകക്കേസ് ആയതിനാൽ പെട്ടെന്ന് ജാമ്യം അനുവദിക്കാനാകില്ലെന്നും രേഖകളും സാക്ഷിമൊഴികളും കാണാതെ തീരുമാനം എടുക്കാൻ കോടതി തയ്യാറല്ലെന്നും ബെഞ്ച് വ്യക്തമാക്കി. ജ്യോതിബാബുവിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന അഭ്യർത്ഥനയും കോടതി നിരസിച്ചു. 15 ദിവസത്തിനകം വിചാരണക്കോടതിയിലെ സാക്ഷിമൊഴികൾ ഉൾപ്പെടെയുള്ള എല്ലാ രേഖകളും സമർപ്പിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ച് ഹർജി വീണ്ടും പരിഗണിക്കാൻ മാറ്റിവച്ചു.

Related Posts