രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിലെ കേറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിച്ചു. 60 ഭക്ഷണ ഇനങ്ങൾക്കാണ് പുതിയ നിരക്ക് നിലവിൽ വന്നത്. ഇതിൽ 38 പാൻ-ഇന്ത്യൻ വിഭവങ്ങളും 22 പ്രാദേശിക വിഭവങ്ങളും ഉൾപ്പെടുന്നു.
ഭക്ഷണവില പരിഷ്കരിച്ചതിന് പുറമെ പുതിയ വിഭവങ്ങളും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർക്ക് കൂടുതൽ ഭക്ഷണ ഓപ്ഷനുകൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് മെനുവിൽ മാറ്റം വരുത്തിയത്.
അതേസമയം, യാത്രക്കാർക്ക് സാധാരണയായി ലഭിക്കുന്ന ചായയുടെയും കാപ്പിയുടെയും വിലയിൽ മാറ്റമില്ല. റെയിൽവേ സ്റ്റേഷനുകളിലെ കേറ്ററിങ് യൂണിറ്റുകളിലാണ് പുതുക്കിയ ഭക്ഷണനിരക്കുകൾ ബാധകമാകുന്നത്.