കാന്തപുരം അബൂബക്കർ മുസല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തോട് യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇത്തരം പരാമർശങ്ങൾ പുരോഗമന കേരളത്തിൻ്റെ ആശയങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രസ്താവനങ്ങള്‍ ഇസ്ലാമിനെ പോലും തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കാലാവധി അവസാനിക്കാറായ 18 അധ്യാപക റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടാൻ മന്ത്രിസഭ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

ഓപ്പറേഷൻ തൂഫാൻ കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനായി പാലക്കാട്, മഞ്ചേരി, തൃശൂർ എന്നിവിടങ്ങളിൽ മൂന്ന് പുതിയ കോടതികൾ ആരംഭിക്കും. തിരുവനന്തപുരം, എറണാകുളം കോടതികളിലെ ജീവനക്കാരുടെ എണ്ണം എട്ടിൽ നിന്ന് പതിനൊന്നായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചേന്തിയിലെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് പിന്മാറിയത് പോലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ട്. ചേന്തി അനിലിനെ വ്യക്തിപരമായി അറിയില്ലെന്നും തന്നെ ആരും തടഞ്ഞിട്ടില്ലെന്നും അനിൽ മോശമായി പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു.

ഉപരാഷ്ട്രപതിയും ഗവർണറും പങ്കെടുത്ത പരിപാടിയിൽ വന്ദേമാതരം ആലപിച്ചത് കേന്ദ്ര പ്രോട്ടോക്കോൾ പ്രകാരമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Related Posts