അട്ടപ്പാടി മധു കേസിൽ ഒന്നാം പ്രതി ഹുസൈനെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹുസൈനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ സമർപ്പിച്ചത്. കേസിലെ പ്രധാന തെളിവുകൾ ഹൈക്കോടതി കൃത്യമായി പരിഗണിച്ചില്ലെന്നാണ് സംസ്ഥാന സർക്കാരിൻ്റെ പ്രധാന വാദം. സാക്ഷികളുടെ മൊഴികളും വേണ്ടവിധം വിലയിരുത്തിയില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

ഹുസൈൻ നടത്തിയത് അതീവ ഹീനമായ കുറ്റകൃത്യമാണെന്നും കേസിലെ തെളിവുകളും സാക്ഷിമൊഴികളും പരിഗണിച്ച് ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ അൽജോ കെ.ജോസഫാണ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.

Related Posts