ശ്വാ​സ​ത​ട​സ്സ​ത്തെ​തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കൊ​ല്ല​ത്ത് ന​ട​ന്ന യോ​ഗ​ത്തി​ന്‍റെ0 തെ​ക്ക​ൻ മേ​ഖ​ല സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം ശ​നി​യാ​ഴ്ച രാ​ത്രി ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​തി​നി​ടെ ഹ​രി​പ്പാ​ട് വെച്ച് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തിനെ തുടർന്നാണ് വെള്ളാപ്പള്ളി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്. ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക​ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷമാണ് വി​ദ​ഗ്​​ധ ചി​കി​ത്സ​ക്ക്​ തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശൻ ഉള്ളത്. 15 മിനിട്ടോളം മുഖ്യമന്ത്രി സംസാരിച്ചു. യൂ​റി​ന​റി ഇ​ൻ​ഫെ​ക്ഷ​നും ചെ​റി​യ പ​നി​യു​മു​ണ്ടാ​യി​രു​ന്നെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ശ്വാ​സ​ത​ട​സ്സ​മു​ണ്ടാ​യ​തെ​ന്നും ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​ശു​പ​ത്രി വി​ടു​മെ​ന്നും അ​ധി​കൃ​ത​ർ അറിയിച്ചു.

Related Posts