അവസാന മിനിറ്റുകളില്‍ മത്സരം പുരോഗമിക്കവെ വിജയഗോള്‍ നേടിക്കൊണ്ട് എസി മിലാന് ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കി. വീറും വാശിയും വാനോളമുയര്‍ന്ന മത്സരത്തില്‍ ഇന്റര്‍മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മിലാന് എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കപ്പുയര്‍ത്തിയത്. ആദ്യ പകുതിയില്‍ 1-0ന് മുന്നിട്ടു നിന്ന ഇന്റര്‍ മിലാന് ഒരവസരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിട്ടു നിന്നിരുന്നു. പിന്നീട് മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് മിലാന് മത്സരം പിടിച്ചടക്കി. 80-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചിലൂടെ മിലാന് ഇന്ററിനൊപ്പമെത്തി (2-2). മധ്യനിരയില്‍ നിന്നും യൂനുസ് മൂസയെ പിന്‍വലിച്ച് മുന്നേറ്റക്കാരന് ടാമ്മി അബ്രഹാമിനെ കളത്തിലിറക്കി മിലാന് കോച്ച് സെര്‍ജിയോ കോന്സീസിയോ മത്സരം കൂടുതല്‍ ആക്രമണോത്സുകമാക്കിക്കിയപ്പോഴാണ് സമനില ഗോള്‍ വീണത്. ഒടുവില്‍ റിയാദിലെ അല്‍ അവ്വാല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ മിലാന് ആരാധകര്‍ക്ക് കിരീടം സമ്മാനിച്ച് പകരക്കാരന് ടാമ്മി ഇന്ററിന്റെ കഥ തീര്‍ത്തു. എസി മിലാന്റെ എട്ടാമത്തെ സൂപ്പര്‍ ഇറ്റാലിയന്‍ കിരീടനേട്ടമാണിത്.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
ഏകദിന ലോകകപ്പുകൊണ്ട് ഇന്ത്യ നേടിയത് കോടികള്‍
September 12, 2024
ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു
October 10, 2024
Recent Posts
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
- രാഹുൽ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ വിവാദം; അന്വേഷണം വേണമെന്ന് അലഹബാദ് കോടതി
- മുഖ്യമന്ത്രി ചര്‍ച്ചകള്‍ സ്വാഭാവികം; കെ സുധാകരന്
Recent Comments
No comments to show.