തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്സി) ഡയറക്ടർ ഡോ. വി.നാരായണനെ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും സ്പേസ് കമ്മിഷൻ ചെയർമാനുമായി കേന്ദ്രസർക്കാർ നിയമിച്ചു. 2 വർഷത്തേക്കാണ് ഡോ. വി.നാരായണന്റെ നിയമനം. കേന്ദ്ര കാബിനറ്റ് നിയമനകാര്യ സമിതിയാണ് തീരുമാനമെടുത്തത്. ഐ.എസ്.ആർ.ഒയുടെ തിരുവനന്തപുരം വലിയമല ആസ്ഥാനമായി പ്രവർത്തിക്കുന്ന എല്.പി.എസ്.സി ഡയറക്ടറായ അദ്ദേഹം കന്യാകുമാരി സ്വദേശിയാണ്. ചെയർമാൻ സ്ഥാനത്തുനിന്ന് ജനുവരി 14ന് വിരമിക്കുന്ന ഡോ. എസ്.സോമനാഥിന് ശേഷം ഡോ. വി.നാരായണൻ ചുമതലയേൽക്കുമെന്നാണ് സൂചന. റോക്കറ്റ്, സ്പേസ് ക്രാഫ്റ്റ് പ്രൊപൽഷൻ മേഖലയിൽ നാലുദശകത്തോളം അനുഭവ പരിജ്ഞാനമുള്ള പ്രമുഖ ശാസ്ത്രജ്ഞനാണ് നാരായണൻ. വലിയ ബഹുമതിയാണ് പുതിയ സ്ഥാനമെന്ന് വി.നാരായണൻ പറഞ്ഞു. വിക്രം സാരാഭായി അടക്കമുള്ള പ്രമുഖർ വഹിച്ച സ്ഥാനത്തേക്ക് പരിഗണിച്ചതിൽ രാജ്യത്തോട് നന്ദി പറയുന്നു എന്ന് ഡോ.വി. നാരായണൻ പറഞ്ഞു.
Check latest article from this author !
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
സെപ്റ്റംബർ 18, 2026
ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
സെപ്റ്റംബർ 18, 2026
Related Posts
Recent Posts
- മംഗളൂരുവിൽ ഇന്ന് ചരിത്രത്തിലാദ്യമായി കർണാടക മന്ത്രിസഭാ യോഗം; തീരദേശ കർണാടകയുടെ വികസന പദ്ധതികൾ ചർച്ച ചെയ്യും
- ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
- ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
- മൈസൂരു ദസറയ്ക്ക് ഡിജിറ്റൽ മുഖം; മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
- തുമക്കൂരുവിൽ യാഡ് നവീകരണം; ട്രെയിൻ സർവീസുകളിൽ മാറ്റം
Archives
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024