മലപ്പുറം തിരൂർ ബി.പി. അങ്ങാടിയിൽ നേർച്ചയ്ക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ഒരാളെ തുമ്പിക്കൈയിൽ തൂക്കി എടുത്ത് ജനക്കൂട്ടത്തിന്‍റെ ഇടയിൽ എറിഞ്ഞു. 17 പേർക്ക് സാരമായ പരിക്കുകൾ ഉണ്ടായി. ഗുരുതരമായി പരിക്കേറ്റയാളെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. രാത്രി 12.30 ഓടെയായിരുന്നു സംഭവം. ഒരാളുടെ നില ഗുരുതരമാണ്. ആന ഓടുന്നത് ഒഴിവാക്കാൻ പാപ്പാന് കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി. പുലർച്ചെ രണ്ടരയോടെ ആനയെ തളച്ചു.

Related Posts