ഉപരാഷ്ട്രപതി സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള ബിജെപി പാർലമെന്ററി ബോർഡ് യോഗം ഇന്ന് ചേരും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വൈകുന്നേരം നടക്കുന്ന യോഗത്തിനു ശേഷം ഇക്കാര്യത്തിൽ പ്രഖ്യാപനം വന്നേക്കും. ബിജെപിയിൽ നിന്ന് തന്നെ ഒരു നേതാവ് ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന.
മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി, കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി.നദ്ദ, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരെ രാജ സിന്ധ്യ, ജമ്മു കാശ്മീർ ലഫ് ഗവർണർ മനോജ് സിൻഹ, ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരുടെ പേരുകൾ പരിഗണനയിൽ ഉണ്ടെന്നാണ് വിവരം.
എൻഡിഎ പാർലമെന്ററി പാർട്ടി യോഗം ചൊവ്വാഴ്ച ചേരും. നാമനിർദ്ദേശപത്രിക നൽകാനുള്ള അവസാന തീയതി 21 ആണ്.