പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ടർ പട്ടിക ക്രമക്കേടിനെതിരെ നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് തുടക്കം. ബിഹാറിലെ സസാറാമിൽ നിന്ന് ആരംഭിച്ച് പാറ്റ്നയിൽ സെപ്റ്റംബർ 1 ന് സമാപിക്കും. രാഹുൽ ഗാന്ധിക്കൊപ്പം തേജസ്വി യാദവും ചേരുന്ന യാത്ര 12 ദിവസം കൊണ്ട് 1300 കിലോമീറ്റർ പൂർത്തിയാക്കും.

ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർണായക പത്രസമ്മേളനവും നടക്കും. രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് കമ്മീഷൻ ഇന്ന് മറുപടി നൽകുമോയെന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭാഗത്തു നിന്ന് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് ശേഷം കാര്യമായ മറുപടിയൊന്നും ഇതുവരെ ഉണ്ടായിരുന്നില്ല.

കമ്മീഷൻ അനൗദ്യോഗികമായാണ് ഈ വിഷയങ്ങളിൽ മറുപടി നൽകിയിരുന്നത്. ഇന്ന് വൈകുന്നേരം നടക്കുന്ന പൊതു റാലിയിൽ സംസാരിക്കുന്ന രാഹുൽ ഗാന്ധിയുടെ പ്രതികരണവും നിർണായകമാകും.

Related Posts